ജാമിഅ: മർകസ് മുത്വവ്വൽ പരീക്ഷയിൽ ഉന്നത റാങ്കുകൾ നേടി മർകസ് മാലിക് ദീനാർ വിദ്യാർത്ഥികൾ
ജാമിഅഃ ചാൻസിലർ സി മുഹമ്മദ് ഫൈസിയാണ് മർകസ് ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ഫലപ്രഖ്യാപനം നടത്തിയത്. നേപ്പാളിൽ നിന്നും ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 1228 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 97 ശതമാനം പേർ വിജയികളായി.ഫലപ്രഖ്യാപന ചടങ്ങിൽ ജാമിഅഃ പ്രൊ ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കുല്ലിയ്യ ശരീഅ ഡീന്‍ അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല സംബന്ധിച്ചു. വിജയികളെ ജാമിഅഃ മര്‍കസ് ഫൗണ്ടർ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുമോദിച്ചു.
No comments
Post a Comment