Followers

ശ്രദ്ധേയമായി അഖില കേരള മുഖദ്ദിമതുൽ ജസരിയ്യ: മന:പാഠമത്സരം






കൊയിലാണ്ടി:ഖുർആൻ റിസർച്ച് കോൺഫറൻസിന്റെ ഭാഗമായി നടന്ന അഖില കേരള മുഖദ്ദിമതുൽ  ജസരിയ്യ മന:പാഠമത്സരം ശ്രദ്ധേയമായി. ഖുർആൻ പാരായണ ശാസ്ത്രത്തിലെ ആധികാരിക പ്രമാണമായ മുഖദ്ധിമത്തുൽ ജസരിയ്യ: അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്.രാവിലെ മുതൽ  കേരളത്തിലെ വിവിധ ദഅവാ കോളേജുകളിൽ നിന്നുള്ള മത്സരികൾ മർകസ് മാലിക് ദീനാർ കാമ്പസിലേക്ക് എത്തിച്ചേർന്നു.സ്ക്രീനിംഗ് ടെസ്റ്റിൽ നിന്നും യോഗ്യത നേടിയ 15 മത്സരാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. കേരളത്തിലാദ്യമായി നടന്ന മുഖദ്ദിമതുൽ   ജസരിയ്യ മത്സരം കാണികളെയും മത്സരികളെയും ആവേശം കൊള്ളിച്ചു.ഖുർആനിക പാരായണ പഠനം ഏറെ അനിവാര്യമെന്നും,മത്സരം തങ്ങളിൽ ഗുണങ്ങൾ ഏറെയുണ്ടാക്കിയെന്നും മത്സരികൾ സന്തോഷം പങ്കുവെച്ചു. മത്സരത്തിൽ  സൈനുൽ ആബിദ് ഈങ്ങാപ്പുഴ( മർകസ് സാനവിയ്യ)മുഹമ്മദ്‌ സിറാജ്ജുദ്ധീൻ (ജാമിഅഃ ഹികമിയ്യ)മുഹമ്മദ്‌ ഖൈസ് (ജാമിഅഃ ഹികമിയ്യ) യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനങ്ങൾക്കർഹരായി.വിജയികൾക്കുള്ള ക്യാഷ് അവാർഡും അന്നുമോദനവും അന്നബഅ് സ്റ്റുഡൻസ് യൂണിയൻ കീഴിൽ നടത്തപ്പെടുന്ന ദ്വിദിന ക്യൂ -കൗൻ റിസർച്ച കോൺഫറൻസ് വേദിയിൽ വെച്ച് നൽകപ്പെടും.

No comments