ശ്രദ്ധേയമായി മത്സ്യത്തൊഴിലാളി സംഗമം
![]() |
കൊയിലാണ്ടി നഗരസഭാ കൗൺസിലർ അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു |
കൊല്ലം:കടലിന്റെ മക്കളെ ഒരുമിച്ചിരുത്തി പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടന അന്നബഅ് നടത്തിയ മത്സ്യത്തൊഴിലാളി സംഗമം ശ്രദ്ധേയമായി.ആഗസ്റ്റ് പത്തു മുതൽ മുപ്പത്തിഒന്ന് വരെ നടക്കുന്ന ക്യൂ-കൗൻ റിസർച്ച് കോൺഫറൻസിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി നഗരസഭാ കൗൺസിലർ അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സയ്യിദ് ജസീൽ ശാമിൽ ഇർഫാനി വിഷയാവതരണം നടത്തി.ഖുർആൻ ചർച്ച ചെയ്യുമ്പോൾ കടലിനെയും തൊഴിലാളികളെയും ഒരിക്കലും വിസ്മരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.കടൽ തൊഴിലാളികളുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് സംഗമത്തിന് ലഭിച്ചത്. പ്രദേശത്തെ മുതിർന്ന മത്സ്യത്തൊഴിലാളികളായ സി.കെ ഇബ്രാഹിം കുട്ടി സാഹിബ്, സി.കെ അബ്ദുറഹ്‌മാൻകുട്ടി സാഹിബ്, അസൈനാർ ഹാജി, നടുക്കണ്ടി അബൂബക്കർ സാഹിബ്, കോട്ടവാതിക്കൽകാദർകുട്ടി സാഹിബ് എന്നിവരെ സംഗമത്തിന്റെ ഭാഗമായി ആദരിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു. സയ്യിദ് സൈൻ ബാഫഖി, കരീം നിസാമി, ശംസീർ അമാനി, ഇസ്സുദ്ദീൻ സഖാഫി യടക്കമുള്ള പ്രമുഖർ പരിപാടിയിൽ സംബദ്ധിച്ചു.
No comments
Post a Comment