Followers

ഇന്ത്യൻ ഹോളി ഖുർആൻ അവാർഡിൽ ജേതാക്കളായി മർകസ് മാലിക് ദീനാർ വിദ്യാർത്ഥികൾ

 


ഇന്ത്യൻ ഹോളീ ഖുർആൻ മത്സരത്തിൽ മികച്ച നേട്ടവുമായി മർകസ് മാലിക് ദീനാർ വിദ്യാർഥികൾ.ഗ്ലോബൽ ഖുർആൻ ഗാലയുടെ ഭാഗമായി ജാമിഅ നുസ്റത്ത് ഖുർആൻ റിസർച്ച് അക്കാദമി ഇഖ്റആണ് മത്സരം സംഘടിപ്പിച്ചത്.ഖുർആൻ മന:പാഠ മത്സരത്തിൽ മർകസ് മാലിക് ദീനാർ പ്ലസ് ടു വിദ്യാർഥി ഹാഫിള് തമീം പാറപ്പുറം ഒന്നാം സ്ഥാനവും പാരായണ മത്സരത്തിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥി ഹാഫിള് ത്വാഹാ ഉവെസ് ആക്കോട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിവിധ റൗണ്ടുകളായി നടന്ന മത്സരത്തിൽ മന:പാഠ വിഭാത്തിൽ ഫൈനൽ റൗണ്ടിലെത്തിയ പ്ലസ് വൺ വിദ്യാർഥി ഹാഫിള് സുഫിയാൻ തളിപ്പറമ്പും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.നേരത്തെ ഹാഫിള് തമീം എസ്.എസ്.എഫ് നടത്തിയ ദേശീയ തർത്തീലിൽ ഒന്നാം സ്ഥാനവും അൽഫഹീം ഹോളി ഖുർആൻ അവാർഡിൽ രണ്ടാം സ്ഥാനവും അൽ ഇർഷാദ് സംഘടിപ്പിച്ച ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.ഹാഫിള് ത്വാഹാ ഉവൈസ് ജർമനിയിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനവും അൽ ഫഹീം ഹോളീ ഖുർആൻ അവാർഡിൽ രണ്ടാം സ്ഥാനവും മുസാബഖതുൽ ഇർഷാദ് ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനവും ഹാഫിള് സുഫിയാൻ തർത്തീൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും പൊന്നാനിയിൽ നടന്ന അഖില കേരള മത്സരത്തിൽ അഞ്ചാം സ്ഥാനവും മുസാബഖതുൽ ഇർഷാദ് ജില്ലാ തല മത്സരത്തിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയ മൂവരേയും ഉസ്താദുമാരും വിദ്യാർഥികളും ചേർന്ന് അഭിനന്ദിച്ചു