ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് സമാപിച്ചു
പാറപ്പള്ളി : മർകസ് മാലിക് ദീനാറിൽ വിശുദ്ധ ഖുർആനിന്റെ പുതിയ കാല വായനകളെ പരിചയപ്പെടുത്തുന്നതിന് സംഘടിപ്പിക്കുന്ന ക്യൂ കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് സമാപിച്ചു. ജാമിഅ മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ സമാപന സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. രണ്ട് ദിവസം നീണ്ടു നിന്ന ഖുർആൻ പഠന ക്യാമ്പിൽ പത്ത് സെഷനുകളിലായി കേരളത്തിലെ പ്രഗൽഭ ഖുർആൻ പണ്ഡിതർ കോൺഫറൻസിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. 50 സ്ഥാപനങ്ങളിൽ നിന്നായി ഇരുനൂറോളം പ്രതിനിധികൾ പങ്കടുക്കുന്ന കോൺഫറൻസിൽ ഖുർആനിന്റെ സാഹിത്യം ,ശാസ്ത്രം , പരിസ്ഥിതി,ആത്മീയത,ചരിത്രം,രാഷ്ട്രീയം, മാനവീകത തുടങ്ങിയ വിഷയങ്ങളിൽ സംവാദങ്ങളും , ചർച്ചകളും സംഭാഷണങ്ങളും , സംസാരങ്ങളും കൊണ്ട് ധന്യമായിരുന്നു .ഖുർആൻ ചർച്ചകൾ മാത്രം വിഷയീഭവിക്കുന്ന കേരളത്തിലെ പ്രഥമ ഖുർആൻ റിസർച്ച് കോൺഫറൻസ് ആണ്മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയൻ അന്നബഅ് ഒരുക്കിയ ക്യു കൗൻ . ക്യാമ്പിലെ വ്യത്യസ്ത സെഷനുകൾക്ക് സയ്യിദ് അലി ബാഫഖി തങ്ങൾ, മുഹയുദ്ധീൻ കുട്ടി മുസ്ലിയാർ പുറക്കാട്, പേരോട് അബ്ദുറഹ്മാൻ സഖാഫി, ബഷീർ ഫൈസി വെണ്ണക്കോട്,അലി ബാഖവി ആറ്റുപുറം, ഷാഫി സഖാഫി മുണ്ടമ്പ്ര,NM സാദിഖ് സഖാഫി പെരുന്താറ്റിരി,Dr ഫൈസൽ അഹ്സനി രണ്ടത്താണി,Dr.ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, ആരിഫ് ബുഖാരി, സജീർ ബുഖാരി,ഹനീഫ് സഖാഫി ആനമങ്ങാട്, ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ,CN ജാഫർ സാദിഖ്, മുസ്തഫ പി എറയ്ക്കൽ, യൂനുസ് സഖാഫി കൊയിലാണ്ടി, ഹാഫിസ് അബ്ദുറഹ്മാൻ നൂറാനി മമ്പീതി,അബ്ദുൽ ലത്വീഫ് സഖാഫി കോടമ്പുഴ എന്നിവർ സംബന്ധിച്ചു.

1 comment
Good program
Post a Comment