റിവിറ്റലൈസിയ- റിപ്പബ്ലിക് ദിനാഘോഷം പ്രൗഢമായി ആഘോഷിച്ചു മർകസ് മാലിക് ദീനാർ
പാറപ്പള്ളി :മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിച്ച റിവിറ്റ്ലൈസിയ റിപ്പബ്ബിക് ദിനാഘോഷം പ്രൗഢമായി.ഭരണഘടന ആഘോഷിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ SSF നാഷണൽ സെക്രട്ടറി സിപി ഉബൈദുല്ല സഖാഫി പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. ജനാധിപത്യമാണ് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതെന്നും ഭരണഘടനയെ ഇല്ലായ്മ ചെയ്യാനുള്ള ഫാസിസ്റ്റ് ശ്രമങ്ങൾക്കെതിരെ വിദ്യാർത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.സ്ഥാപന മേധാവി ഇസ്സുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സയ്യിദ് സൈൻ ബാഫഖി മുഖ്യാതിഥിയായി.അസീസ് മാസ്റ്റർ ആശംസകളറിയിച്ചു. ഹാഫിള് ശുഹൈബ് സഖാഫി, ഹാഫിള് യാസീൻ സഖാഫി, എം എ കെ ഹമദാനി എന്നിവർ സംബന്ധിച്ചു.
No comments
Post a Comment