മർകസ് വിദ്യാർഥികൾ നിർമിച്ച റീഡിംഗ് കഫേ ശ്രദ്ധേയമായി
കൊയിലാണ്ടി: വായനക്കായി റീഡ് ആന്റ് റിലാക്സ് എന്ന ആശയത്തിൽ വായനാ ശീലം വളർത്തുന്നതിന് വേണ്ടി പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്ഥാപനത്തിൽ വിദ്യാർഥികൾ നിർമ്മിച്ച റീഡിംഗ് കഫേ ശ്രദ്ധേയമായി.പരിസ്ഥിതി സൗഹൃദ രീതിയിൽ അഭിനന്ദനാർഹമായ എഞ്ചിനിയറിംഗ് മികവോടെയാണ് വിദ്യാർഥികളുടെ മാത്രം അധ്വാനത്തോടെ റീഡിംഗ് കഫേയുടെ നിർമ്മാണം പൂർത്തീകരിച്ചത്. നിർമാണത്തിന് ആവശ്യമായി വന്ന മുളകളും വൈക്കോലും നൽകാൻ പരിസരപ്രദേശത്തുകാരും രംഗത്തെത്തി. പ്രമുഖ എഴുത്തുകാരൻ റിഹാൻ റാഷിദ് ഉദ്ഘാടനം നിർവഹിച്ചു.സ്ഥാപന മേധാവി ഇസ്സുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വി വി ഫഖ്റുദ്ധീൻ മാസ്റ്റർ, ജിതിൻ മാസ്റ്റർ കിഴക്കുംമ്പാടി,ഹാഫിള് നിഅ്മതുല്ല വാണിയമ്പലം ,ഹാഫിള് ഇബ്രാഹീം ഖലീൽ , ത്വാഹ ഉവൈസ് സംസാരിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ശുഐബ് സഖാഫി, ഹസീബ് സഖാഫി, ഇർഷാദ് സൈനി, ഖാസിം അസ്ഹരി,എം എ കെ ഹമദാനി, കെ അബ്ദുർ റഹ്മാൻ ഹാജി, മൻസൂർ ഇർഷാദ് ,സി കെ അബ്ദുൽ ഹമീദ് സംബന്ധിച്ചു.
..
5 comments
വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു സമൂഹം പ്രവർത്തനങ്ങൾ കൊണ്ട് മാതൃകയാകുമ്പോൾ....
ഇതിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ....
Policchu
Poliyoski
No words🔥🔥🔥🔥🔥
തിജ്ജാണ് തിജ്ജ്
ഇനിയും ങ്ങനെ പുതിയത് ഉണ്ടാക്കാൻ നീമൂനും ഖലീലിനും കൂട്ടർക്കും സാധിക്കട്ടെ 💙💙
പരിപാടി എല്ലാം പൊളിച്ചടക്കി
❣️❣️✌️✌️✌️✌️
Post a Comment