ഖുർആൻ പാരായണ മേഖലയിൽ അംഗീകാരം നേടി ഹാഫിളീങ്ങൾ
വിശുദ്ധ ഖുർആൻ പാരായണ രീതി ശാസ്ത്ര മേഖലയിലെ അതുല്യ പ്രതിഭ ഖാരിഅ് ഹനീഫ് സഖാഫി ഉസ്താദിന്റെ ശിഷ്യണത്തിൽ ഇമാം ആസ്വിം തങ്ങളുടെ ഹഫ്‌സ്വ് , ശുഅ്‌ബ എന്നീ രിവായത്തുകൾ അനുസരിച്ച് പാറപ്പള്ളി മർകസിലെ അവസാന വർഷ വിദ്യാർത്ഥികളായ 19 ഹാഫിളീങ്ങൾ വിശുദ്ധ ഖുർആൻ ആദ്യാവസാനം ഓതിക്കേൾപിച്ച അപൂർവ നിമിഷങ്ങൾക്ക് സാക്ഷിയായി കൊയിലാണ്ടി.ഖാദിരിയ്യ മസ്ജിദിൽ ബുധനാഴ്ച വൈകിട്ട് നടന്ന പ്രത്യേക പരിപാടിയിലായിരുന്നു പൂർത്തിയാക്കൽ ചടങ്ങ്.സനദ് മുത്തസിൽ ആക്കാൻ വേണ്ടി പാറപ്പള്ളി ഖുർആൻ റിസേർച്ച് അക്കാഡമി നേരിട്ട് നടത്തുന്ന മഖ്റഅത്തുബ്നു മസ്ഊദ് എന്ന പദ്ധതിയുടെ ഭാഗമായാണ് പൂർത്തീകരണം നടന്നത് . കഴിഞ്ഞ വർഷവും ഇതുപോലൊരു സനദ് ദാനം നടന്നിരുന്നു.ബാഖവി ഉസ്താദിന്റെയും ശിഹാബ് ഉസ്താദിന്റെയും മറ്റു സ്ഥാപനാധികാരികളുടെയും സാന്നിധ്യം ചടങ്ങിന് മാറ്റു കൂട്ടി
No comments
Post a Comment