Followers

സംഘടനാ പ്രവർത്തകൻ | HAFIZ ANSHID RAHMAN

 

സി മുഹമ്മദ് ഫൈസി ഉസ്താദിന്റെ പ്രബോധകൻ എന്ന പുസ്തകത്തിന്റെ പുനർ പ്രസിദ്ധീകരണമാണ് സംഘടനാ പ്രവർത്തകൻ ഒരു സംഘടന പ്രവർത്തകനിൽ ഉണ്ടാവേണ്ട മുഴുവനും ഗുണങ്ങളെയും 40 ഭാഗങ്ങളിലായി ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നുണ്ട്. സംഘടനാ പ്രവർത്തനം ഒരു വ്യക്തിയുടെ ജീവിതത്തിൽ അനിവാര്യമാണ് ചെറുപ്രായത്തിൽ ഹിൽഫുൽ ഫുളൂൽ എന്ന സമാധാന സംഘടനയിൽ പ്രവർത്തിച്ച നബി (സ) അജറുൽ അസ്വദ് എവിടെ വെക്കണം എന്ന് തർക്കത്തിൽ ശാന്തമായ അഭിപ്രായം തീരുമാനിക്കാൻ സാധിച്ചു ഒറ്റപ്പെട്ടവനെ  ചെന്നായ പിടിപ്പിക്കും എന്ന വാമൊഴിയും വളരെ പ്രസക്തമാണ്. ഇസ്ലാമിന്റെ ആശയങ്ങൾ യഥാവിധി സമൂഹത്തിൽ നടപ്പാക്കുമ്പോഴാണ് ഇസ്ലാമിന്റെ സംരക്ഷണം ഇവിടെ സാധ്യമാകുന്നത്. സംരക്ഷിക്കേണ്ടത് നാം തന്നെയാണ് നന്മയുടെ പാതയിലൂടെ ദഅവാ പ്രവർത്തനം സാധ്യമാകണം എല്ലാവരും സമൂഹത്തിൽ ദഅവാ പ്രവർത്തനം ചെയ്യേണ്ടവരാണ് അതിനുവേണ്ടി അല്ലാഹു പ്രത്യേകം ഭൂമിയിൽ നിയോഗിച്ചവരാണ് പ്രവാചകർ പ്രവാചകരുടെ അനന്തരവകാശികളാണ് പണ്ഡിതന്മാർ പ്രവർത്തനം നടത്തുന്നത് ക്ഷണിക്കുക പ്രചരിപ്പിക്കുക എന്ന അർത്ഥമാണ് ദഅ വയിലൂടെ ഉദ്ദേശിക്കുന്നത് ഒരു പണ്ഡിതന്റെ ധർമ്മവും ഇതുതന്നെയാണ് താൻ പഠിച്ച അറിവുകളെ സമൂഹത്തിൽ പ്രചരിപ്പിക്കുകയും കാലത്തിനും സാഹചര്യത്തിനും ജനങ്ങൾക്കും അനുസരിച്ച്  പ്രവർത്തനം നടത്തുമ്പോഴാണ് സമൂഹം ലക്ഷ്യമാകുന്ന  പ്രബോധനം സാധ്യമാകുന്നത് ധാരാളം അറിവും സംസ്കാരവും ഉണ്ടാവുമ്പോഴും പ്രബോധനം നടത്താൻ സാധിക്കുന്നത്. തനിക്ക് അറിയുന്നത് പറയുകയും അറിയാത്തത് പറയാതിരിക്കുകയും ചെയ്യണം പ്രബോധകന്റെ പ്രധാന ആയുധമാണ് എഴുത്തും പ്രസംഗവും ജനങ്ങളെ നല്ല വാക്കുകളിലൂടെ ആശയങ്ങളുടെ പറഞ്ഞു മനസ്സിലാക്കാൻ നല്ല പ്രസംഗം ആവശ്യമാണ് അതിനുമുമ്പ് പ്രബോധകൻ നല്ല വായനക്കാര ആവേണ്ടതുണ്ട് നബി (സ ) പ്രബോധനം നടത്തിയപ്പോൾ അവിടുത്തെ വാക്കുകളിലൂടെ ഇസ്ലാം മതം പുൽകിയിട്ടുണ്ട് ജനങ്ങൾക്കിടയിൽ ഇറങ്ങുന്ന പ്രബോധകൻ നല്ല വ്യക്തിത്വ ഉടമയാവണം മാതൃക ജീവിതം നയിക്കുകയും അധികാരമോഹം കരുതാതെ ഇസ്ലാമിന്റെ നിലനിൽപ്പിനു വേണ്ടി പ്രബോധനം നടത്തുകയും ചെയ്യണം