Followers

മനുഷ്യാവകാശം ഖുർആനിൽ | HAFIZ MUHSIN KAREETIPARAMBA




 മനുഷ്യന്റെ സർവോന്മുഖമായ കാര്യങ്ങൾ വിഷയീഭവിക്കുന്ന വിശുദ്ധ ഖുർആനിൽ മനുഷ്യന്റെ അവകാശങ്ങളെ കുറിച്ചും വലിയ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നുണ്ട്. ഒന്നാമതായി ജീവിക്കാൻ തന്നെ, ഒരു സൂക്തത്തിലൂടെ അല്ലാഹു പറയുന്നു  :ومن أحياها فَكَأَنَّمَا أَحْيَا النَّاسَ  "ഒരു ശരീരത്തിന് ജീവൻ കൊടുത്താൽ അവൻ മനുഷ്യകുലത്തെ ഒന്നടങ്കം ജീവിപ്പിച്ചതിന് തുല്യമത്രെ". ഇതാണ്ولقد كرمنا بني آدم  ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു എന്നതിന്റെ  വിവക്ഷയായി നെ ഒന്നുകൂടി വിശാലമാക്കിയതാണിത്.


നബി തങ്ങൾ അറഫയിൽ നടത്തിയ പ്രഭാഷണം. "إن دماءكم وأموالكم وأعراضكم حرام عليكم" "നിങ്ങളുടെ രക്തവും അഭിമാനവും സമ്പത്തും നിങ്ങളുടെ മേൽ ഹറാമാണ്.ഖിസാസ് പോലത്ത ദീനിൽ പറഞ്ഞത് കൊണ്ടല്ലാതെ ഒരാളെയും വക വരുത്താൻ ഇസ്ലാമും ഖുർആനും കൽപ്പിക്കുന്നില്ല. ഒരാൾക്ക് മാനസികവും ശാരീരികവുമായ ബലഹീനതകൾ പരിഹരിക്കാനാവശ്യമായ പോസിറ്റീവ് സ്ട്രോക്കുകൾ കൊടുത്തും അന്യായമായി കുഞ്ഞുങ്ങളെ കൊല്ലൽ നിർത്തിയും നമുക്ക് നടത്താൻ സാധിക്കും. അവർ ശാരീരികമായി ബലഹീനതകൾ പിടിച്ചു വെക്കുന്നവരാണെങ്കിലും  അവരുടെ മറ്റു കഴിവുകളിലൂടെ   ഒരു മനുഷ്യകുലത്തെ വാർത്തെടുക്കാൻ അവർക്ക് സാധിക്കും. എത്രയോ ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ജാഹിലിയ്യാ കാലഘട്ടത്തിലെ അരുതായ്മകൾ മുഴുവനുംതുടച്ചുനീക്കി, ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന് ജനിക്കാനും ജീവിക്കാനും സാമൂഹ്യ വ്യവഹാരങ്ങളിൽ ഇടപെടാനും സ്വാതന്ത്ര്യം നൽകിയത് ഖുർആനാണ്. മനുഷ്യന് അവകാശം നൽകുന്നതിന്റെ ഭാഗമായി അടിമ വിമോചനത്തെ പ്രോത്സാഹിപ്പിച്ചു. അതിന് അത്യുത്തമമായ പ്രതിഫലം കൽപ്പിച്ചു. ഇതിനുതകുന്ന പല സൂക്തങ്ങളും നമുക്ക് ഖുർആനിൽ കാണാം. ഖേദകരം എന്ന് പറയട്ടെ ഇന്നും പല നാടുകളിലു൦ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് അഭയാർത്ഥികളായി പോകുന്ന ധാരാളം മനുഷ്യരെ നമുക്കറിയാം. ഇവിടെയാണ് ഇസ്ലാമിന്റെ മാനവിക മൂല്യങ്ങൾ പ്രസക്തമാകുന്നത്. ഗണ്യമായ തോതിൽ മനുഷ്യ വിഭവം വർധിപ്പിക്കുന്നതിലൂടെ ഒരു രാഷ്ട്രത്തിന് വികസന രംഗത്ത് കുതിച്ചുയരാം. ചൈനയും അവരുടെ നയത്തിൽ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഈ അവകാശങ്ങൾക്കായി നമുക്ക് കൈകോർക്കാം