Followers

LGBTQIA+ ലോബിയും ഒളിയജണ്ടകളും | HAFIZ AHAMMED THAMEEM MV CHULLIKODE



 

മനുഷ്യരാശിയെ സംബന്ധിച്ചെടുത്തോള എതിർ ലൈംഗികതയാണ് സ്വാഭാവികവും പ്രകൃതിപരവും ആയിട്ടുള്ളത്. ഇതിൽനിന്ന് മാറി സ്വവർഗ്ഗഭോഗം മുതൽ ശവരതി വരെയുള്ള ഏതുതരം ലൈംഗികതയും സ്വാഭാവികമാണെന്നുള്ള പൊതുബോധം സൃഷ്ടിക്കാൻ നടത്തുന്ന പരിശ്രമങ്ങളെ വിളിക്കുന്നതാണ് ജെൻഡർ പൊളിറ്റിക്സ്. LGBTQIA+ ആക്ടിവിസം എന്നും വിളിക്കപ്പെടുന്നു.

ലോകത്ത് ഇതിന്റെ മുന്നേറ്റത്തിന് തുടക്കം കുറിച്ചത് 1897 മേയ് 15ന് സയന്റിക് ഒമനിറ്റേയൻ കമ്മിറ്റി എന്ന പേരിൽ ജർമ്മനിയിൽ രൂപപ്പെട്ട ഒരു സംഘടന വഴിയാണ്. ജർമ്മൻ നിയമത്തിന്റെ 175-}o വകുപ്പിൽ സ്വവർഗരതിയും മൃഗരതിയും നിരോധിക്കപ്പെട്ടവയാണ്. ഇത് മറികടക്കാനുള്ള മൂവ്മെന്റിലൂടെയാണ് ഈ ആശയം ലോകത്ത് കടന്ന് വരുന്നത്.രണ്ടാം ലോക മഹായുദ്ധാനന്തരമാണ് ഇത്തരം സംഘടനകൾ വ്യാപകമായത്.അതിനുശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും ഈ ആശയവിപുലീകരണത്തിലേക്ക് ഉത്തേജനം നൽകിയിട്ടുണ്ട്. മതവും ദൈവവും രക്ഷിതാവുമൊന്നും എന്റെ ജീവിതത്തിൽ ഇടപെടരുത്, MY BODY IS MY CHOICE എന്ന മാനവികമല്ലാത്ത വാദങ്ങളാണ് ഇവർക്ക് ഉയർത്തുന്നത്. 

ലിബറലിസത്തിന് ഒരിക്കലും കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായിദർശന പരമായി ഒത്തുചേരാൻ കഴിയില്ല.ലിബറലിസം ക്യാപിറ്റലിസവുമായി ചേർന്നു പോകുന്ന സാമ്പത്തിക താൽപര്യങ്ങൾ കൂടെയുള്ള പ്രസ്ഥാനമാണ്. എന്നാൽശാസ്ത്രീയ ലോബിയുടെ കീഴിൽ വിദഗ്ധമായി കമ്യൂണലിസത്തെയും ലിബറലിസത്തിന്റെ വക്താക്കളാക്കാൻ സാധിച്ചു എന്നതാണ് LGBTQIA+ കാരുടെ ഏറ്റവും വലിയ വിജയം.

അമേരിക്കയിലെ ഒരു ഗേ ക്ലബ്ബും ഹോട്ടലുമായി പ്രവർത്തിച്ചിരുന്ന 'സ്റ്റാൾ വാൾ ഇൻ' എന്ന സംരംഭത്തിൽ 1969 ജൂൺ 28ന് അമേരിക്കൻ പോലീസ് റെയ്ഡ്‌ ചെയ്യുകയും ഒരുപാട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.തുടർന്ന് അഞ്ചുദിവസം സ്വവർഗ്ഗാരോഗികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടക്കുകയും ഗവൺമെന്റിന് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഈ പ്രക്ഷോഭത്തിന് ശേഷം സ്വവര്‍ഗാനുരാഗികളുടെ അവകാശത്തിന് വേണ്ടി പ്രവർത്തിച്ചവർ തങ്ങൾ ആഗ്രഹിക്കുന്ന തലത്തിലേക്ക് ലോകത്തെ കൊണ്ടുവരാൻ വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. 1970 ജൂൺ 28ന് പ്രക്ഷോഭ വാർഷികത്തിൽ സ്വവർഗ്ഗാനുരാഗികളുടെ മാർച്ച് നടക്കുകയും 500-ലധികം ആളുകൾ പങ്കെടുക്കുകയും ചെയ്തു. ഇതിൽ പലരും നഗ്നരും അർദ്ധനഗ്നരും ആയികൊണ്ട് വളരെ വൃത്തികെട്ട രീതിയായിരുന്നു അവലംബിച്ചത്.ഇതിന് ശേഷം 1969 ഗേ ലിബറേഷൻ ഫണ്ട് എന്ന സംഘടന രൂപപ്പെടുകയും LGBTQ ആശയങ്ങൾ പേറുന്ന ചെറിയ സംഘങ്ങളെ ഒരുമിച്ചുകൂട്ടി സ്വവർഗ്ഗാനുരാഗികളുടെ പരേഡ് ഇതിനുശേഷം ഒരുപാട് സ്ഥലങ്ങളിൽ നടക്കുകയും ചെയ്തു. ബ്രസീലിലെ സോപ്പോ പോളയിൽ നടന്നതാണ് ഏറ്റവും വലിയ പരേഡ്. 50 ലക്ഷത്തോളം ആളുകൾ ഇതിൽ പങ്കെടുത്തു എന്നാണ് കണക്ക്. ഇന്ത്യയിൽ ആദ്യമായി പരേഡ് നടക്കുന്നത് 2008 ജൂണിലായിരുന്നു .500-ലധികം ആളുകൾ ഇതിൽ പങ്കെടുത്തു. ഐപിസി 377 ഒഴിവാക്കണമെന്ന മുദ്രാവാക്യത്തിലാണ് അവർ ഒരുമിച്ച് കൂടിയത്. സ്വവർഗ്ഗ , മൃഗഭോഗം തുടങ്ങിയ മാനവികമല്ലാത്ത സെക്സ് വർക്കുകളെ നിരോധിക്കുന്നതാണ് 377. ഈ പ്രകടനത്തിനുശേഷം 2009 ജൂലൈ 2ന് ഐപിസി 377 എടുത്ത് മാറ്റണമെന്ന് ഡൽഹി  കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ലോകാടിസ്ഥാനത്തിൽ പല വിധികളും ഇവരെ പ്രമോട്ട് ചെയ്യുന്നതാണ്. ഡൽഹി ഹൈക്കോടതി വിധിയുടെ ഒന്നാം വാർഷികത്തിൽ 2010 ജൂലൈ രണ്ടിന് തൃശ്ശൂരിൽ വലിയ പരേഡ് നടന്നു. പിന്നെ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും അത് വ്യാപിച്ചു. ഈ പരേഡുകളിലൂടെയാണ് കേരളത്തിലെ സ്വവർഗാനുരാഗം പൊതു ശ്രദ്ധ നേടുന്നത്. സമൂഹത്തെ സ്വാധീനിക്കാൻ വേണ്ടി ഇവർ 6 സ്റ്റെപ്പുകൾ മുന്നോട്ടുവച്ചു. ഇതിൽ ഒന്നാമത്തേത് സാധ്യമായ വേദികളിലെല്ലാം ഇതിനെക്കുറിച്ച് ഉറക്കെ സംസാരിച്ചുകൊണ്ടിരിക്കുകയെന്നതാണ്.പല രൂപഭാവങ്ങളിൽ ഇത് കേൾക്കുന്നതിലൂടെ സമൂഹത്തിന് ഇതിനോടുള്ള വിരക്തി ഒഴിവാക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനുവേണ്ടി സിനിമകളെയും അധ്യാപകരെയും എല്ലാം ഇവർ സ്വാധീനിച്ചു.

രണ്ടാമതായി വെല്ലുവിളിക്കുന്ന രീതി ഒഴിവാക്കി ഇര വാദം ഉന്നയിച്ചു. മൂന്നാമതായി നീതിപൂർവമായി ഒരു വിധിയാണിത് എന്ന് പ്രചരിപ്പിച്ചു. നാലാമതായി മനോഹരമായി ഇതിനെ അവതരിപ്പിച്ചു. പല പ്രയാസങ്ങളും മൂടിവച്ച് എല്ലാം സുഖകരമാണെന്ന് ഇവർ വാതോരാതെ പറഞ്ഞു. അഞ്ചാമതായി എതിർക്കുന്നവരെ മാനവ വിരുദ്ധരായി ചിത്രീകരിച്ചു. ആറാമതായി എൻ ജി ഓകളെയും മുതലാളിത്ത കമ്പനികളെയും സ്വാധീനിച്ച് നല്ല ഫണ്ടിംഗ് ഇവർ കണ്ടെത്തി. പിന്നീട് അവർ മന:ശാസ്ത്രജ്ഞന്മാരെ കയ്യിലെടുക്കുകയാണ് ചെയ്തത്. 1952 മുതൽ അമേരിക്കയിലെ എപിഎ അമേരിക്കൻ സൈക്കോളജി അസോസിയേഷൻ എല്ലാവർഷവും ഇറക്കി വരുന്നതാണ് മാനസിക രോഗങ്ങളെയും മാനസിക വ്യതിയാനങ്ങളെയും കുറിച്ചുള്ള ഒരു രേഖ, അതിന് ഡി എസ് എന്നാണ് പറയുക. ഇതിൽ തുടക്ക ലക്കങ്ങളിൽ സ്വവര്‍ഗ്ഗാനു രാഗം പോലെയുള്ളവ മനോരോഗം ആയിരുന്നു. ഇതിനെതിരെ ഇവർ രംഗത്തിറങ്ങുകയും എപിഎ സമ്മേളനങ്ങൾ കയ്യേറുകയും പിന്നീട് സ്വവർഗാനുരാഗം മാനസികരോഗമാണോ അല്ലയോ എന്ന് വോട്ടിനിടുകയും ചെയ്തു.58 ശതമാനം വോട്ട് മാനസികരോഗമല്ല എന്നതിനും 42% വിമാനസികരോഗമാണ് എന്നതിനും കിട്ടി.രണ്ടാമതായി ലോക രാഷ്ട്രീയത്തെയും ഇവർ സ്വാധീനിച്ചു. യൂറോപ്പിൽ ഇവർക്ക് സ്വത്തവകാശവും തുല്യതയും നിലവിൽ വന്നു. ഇങ്ങനെ തുടങ്ങി ലോകത്ത് എല്ലാ ഭാഗത്തും ഇവരുടെ സ്വാധീനം വർദ്ധിച്ചു. നമ്മുടെ കൊച്ചു കേരളത്തിൽ വരെ ഇവരുടെ സ്വാധീനം വ്യാപകമായി.പിന്നീട് അവർ സാഹിത്യകാരന്മാരെയും മതങ്ങളെയും സ്വാധീനിക്കാൻ തുടങ്ങി. ജൂത സിനഗോകുകളില്‍ ഇന്ന് സ്വവര്‍ഗ ലൈംഗികതയും വിവാഹവും അംഗീകരിക്കുന്നുണ്ട്. പിന്നീട് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും മുസ്ലിംകളെയും ഇവർ സ്വാധീനിച്ചു. ഹിന്ദുമതത്തിൽ ഗാൽവ എന്ന സംഘടന ഉണ്ട്. അമേരിക്കയിലെ ഫൈസൽ ആലം അൽ ഫാത്തിത്ത് 1998 ഫൗണ്ടേഷൻ നിലവിൽ കൊണ്ടുവന്നു. പിന്നീട് ചെറിയ ചെറിയ രാജ്യങ്ങളിലുള്ളവരെയെല്ലാം ഒരുമിച്ചുകൂട്ടി MASJD 2013ലാണ് സ്ഥാപിച്ചത്.

ഇങ്ങനെ സമൂഹത്തിലെ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട ഓരോരുത്തരെയും ഒരുമിച്ചുകൂട്ടി ഇത് പ്രകൃതി അംഗീകരിക്കുന്നതാണ് എന്ന് തെളിയിക്കുകയാണ് ഇവരുടെ ലക്ഷ്യം. ലെസ്ബിയൻ,ഗേ,ബൈ സെക്ഷ്വൽ, തുടങ്ങിയവയെ കൊണ്ട് ഇതുവരെ രോഗങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട് എന്ന് നമുക്ക് പരിശോധിച്ചാൽ മനസ്സിലാകും. പാവപ്പെട്ട ജനങ്ങളെ ജീവിതാവസാനം വരെ നിത്യ രോഗിയാക്കി മാറ്റുന്നതാണ് ഇത്. യൂറോപ്യൻ രാജ്യങ്ങളിൽ ലെല്ലാം ഇവർക്ക് വേണ്ടി പ്രത്യേക കൗൺസിലിംഗ് നടത്തി വരുന്നുണ്ട്. ഇന്ന് നമുക്ക് ചെയ്യാൻ സാധിക്കുന്നത് ഇവർക്ക് മാനസികമായ പിന്തുണ നൽകുകയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുക എന്നതാണ്.

8 comments

Unknown said...

വളരെ ആഴത്തിലുള്ള വിശകലനം👍

Hafiz Bilal Tirur said...

Good job bro❤‍🔥👍

Suhail Ameen said...

❣️❣️❣️

Unknown said...

Nalla vishakalanam

Unknown said...

Good

Unknown said...

തുടരണം

Muhammed Saeed said...

Thudaruka

Unknown said...

Good...