തിരുനബി: അനുചരവൃന്ദത്തിന്റെ ആദരവ് | ഹാഫിള് ജൗഹർ കിഴിശ്ശേരി
പ്രവാചകർ അഖില ലോകത്തിനും കാരുണ്യത്തിൻ കവാടം. അനുരാഗിയുടെ അനുരാഗത്തിനവകാശി. സ്നേഹത്തിൻ മണി രത്നം. അനുചരർ അവിടത്തോട് ആദരവ് പുലർത്തുന്നതിൽ ഒരിക്കലും കോട്ടം വരുത്തിയിട്ടില്ല. ഏതൊരു ത്യാഗത്തിനും എന്തും ത്യജിക്കാനും അവർ മുതിരാതിരുന്നിട്ടില്ല. എല്ലാം അവിടത്തേക്ക് മാറ്റി ജീവിച്ചവർ. ചരിത്രങ്ങൾക്കിപ്പുറം രേഖപ്പെടുത്തിയിട്ടുണ്ട് അവിടത്തോടുള്ള ആദരവിൻ സ്മരണകൾ. അവിടെത്തോട് അവർ ചെയ്ത ആദരവ്, അവിടുന്ന് എന്ത് പറഞ്ഞോ അത് അതേ പടി സ്വീകരിക്കലായിരുന്നു, അത് അവർക്ക് യോജിച്ചതാണോ അല്ലെ എന്ന ചിന്തയിലേക്ക് ആഴ്ന്നിറങ്ങാറില്ല. അവിടുന്ന് വിശ്വസിക്കാൻ പറഞ്ഞോ വിശ്വസിക്കുക, അവിടുന്ന് ഒരു നന്മ ശീലിക്കാൻ ഉപദേശിച്ചോ ശീലിക്കുക. അവിടുന്ന് ഒരു തിന്മ ത്യജിക്കാൻ പഠിപ്പിച്ചോ അത് ത്യജിക്കുക. എന്ന നിലയ്ക്ക് അവിടുത്തെ ആദരിച്ച് വിജയിച്ചവരായിരുന്നു അനുചരർ. അവിടുന്ന് ദീനിനായി സംഭാവന ക്ഷണിച്ചപ്പോൾ എല്ലാം ത്യജിച്ച് "എന്റെ വീട്ടിൽ ഇലാഹും റസൂലുമൊള്ളു" എന്ന് പറഞ്ഞ അവിടുത്തെ ഉറ്റ സുഹൃത്തയ അബൂബക്ർ (റ )എന്നവരാണ് അനുചര നേതാവ്. ആദ്യ മായി ഇസ്‌ലാമിക പ്രചരണം നാടാകെ പരന്നപ്പോൾ, സ്വീകരിച്ച് പിൻപറ്റിയവരിൽ പെട്ട യാസിർ കുടുംബം അവർ സഹിച്ച ത്യാഗത്തിന്റെ ചരിത്രം ഇന്നും വിശ്വാസിയുടെ മനസ്സിനെ നൊമ്പരപ്പിക്കുന്നതാണ്. ചുട്ടു പഴുത്ത മരുഭൂമിയിലെ മണൽ തരികളിൽ പച്ചിറച്ചി പോലെ വെന്തുരുകി. അവരോട് നബി തങ്ങൾ ഉപദേശിച്ചു യാസിർ കുടുംബമേ ക്ഷമിക്കുക, ക്ഷമ കൈകൊള്ളുക, ക്ഷമക്ക് വാഗ്ദത്വം സ്വർഗമാണ്. അവർ അവിടുന്ന് പറഞ്ഞ വാഗ്‌ദത്വം മനസ്സിലുറപ്പിച്ചു. മണൽത്തരികളിൽ വെന്തുരുകുന്ന സമയത്തും അവിടുത്തെ വിശ്വസിച്ചു. ആദരവ് പുലർത്തി. അങ്ങനെ ഏതൊരു അവസ്ഥയിലും അവർ നബിയെ നിന്ദിച്ചിട്ടില്ല. ഈ സ്മരണകളെല്ലാം നൂറ്റാണ്ടുകൾക്കിപ്പുറവും നടന്നു. ഈ യുഗതത്തിൽ അവിടുത്തെ തിരു ചര്യകൾ പിൻപറ്റി മുറുകെ പിടിക്കൽ ആദരവ് പുലർത്തൽ വിശ്വസിയുടെ കടമയാണ്. തിരു ചര്യകൾ പിടി വിടാതെ, അവിടുന്ന് എന്ത് പ്രവർത്തിക്കുന്നുവോ, അത് അപ്പടി പ്രവർത്തിച്ചവർ, അനുചരമ്മാരാണ്. ആദരിക്കാൻ അവസരത്തിനു വേണ്ടി മത്സരിച്ചവർ, നബി ഒരു കല്ലിനെ ആദരിച്ചു. നീ വെറും കല്ലാണ്. എന്നാലും നബി ആദരിച്ചു, ഞാനും ആദരിക്കുന്നു വെന്ന് പറഞ്ഞ അനുചരർ ഉണ്ടായിരുന്നു. അവിടുത്തെ ആദരിക്കൽ നമ്മുടെ കടമയാണ്

Post a Comment