ഖുർആൻ; പാരായണത്തിന്റ പൊരുൾ | ഹാഫിള് ബാദുഷ സഖാഫി കാവനൂർ
വിശുദ്ധ ഖുർആൻ, 23 വർഷം കൊണ്ട് അവതീർണ്ണമായ ദൈവിക ഗ്രന്ഥം.ഒരു പൂർണ്ണ മനുഷ്യന്റെ മേൽ അവതരിച്ചതു കൊണ്ടു തന്നെ, മനുഷ്യനാണ് അതിലെ പ്രധാന ചർച്ചാ വിഷയം, അവന്റെ നന്മ തന്നെയാണ് അത് ഉദ്ഘോഷിക്കുന്നതും. ലോകത്ത് ഏറ്റവും മലീമസ ജീവിതം നയിച്ച ഒരു സമൂഹത്തെയാണത് തുല്യതയില്ലാത്ത ഉൽകൃഷ്ട സ്ഥാനത്തേക്ക് വഴി നടത്തിയത്.ഇത് പ്രധാനമായും രണ്ട് രൂപത്തിലാണ്. ഒന്ന് അർത്ഥഗർഭമായ അതിന്റെ പദങ്ങളാണങ്കിൽ മറ്റൊന്ന് ഇമ്പമാർന്ന അതിന്റെ പരായണ ശൈലി തന്നെയാണ്. പദ്യമോ ഗദ്യമോ അല്ലാത്ത മുൻ വേദങ്ങളിൽ സുപരിചിതമല്ലാത്ത പാരായണമാണ് ഖുർആനിന്റേത്, അതൊരു കാട്ടാള ഹൃദയത്തെ ശുദ്ധീകരിക്കാൻ പര്യപ്തമായ വചനങ്ങളാണ്.ഉമർ (റ) ന്റെ ഇസ്ലാമിക ആശ്ലേഷണം നോക്കൂ, ആദ്യമായി മുസ്‌ലിംകൾ ഹബ്ശയലേക്ക് പലായനം ചെയ്യുന്നതാണ് രംഗം.ഈ സമയത്ത് ഇസ്ലാമിന്റെ കഠിന ശത്രുക്കളിൽ ഒരാളായിരുന്ന ഉമർ തന്റെ ധീരത കൊണ്ടു ശക്തി കൊണ്ടു സ്ഥൈര്യം കൊണ്ടും വ്യത്യസ്തനായ അദ്ദേഹം മുത്ത് നബിയെ വധിക്കണമെന്നുറപ്പിച്ച് വാളേന്തി നടക്കുകയാണ് .. ...ഈ സമയം സ്വഹാബിയായ നഈമുബ്നു അബ്ദുള്ള അദ്ദേഹത്തെ കാണുന്നത്. ഉമറിന്റെ തിരക്കും ലക്ഷ്യസ്ഥാനത്തേക്കുള്ള കുതിപ്പും കണ്ടപ്പോൾ അദ്ദേഹം കാര്യം തിരക്കി. മുഹമ്മദിനെ വധിച്ചേ അടങ്ങൂ എന്ന മറുപടി ലഭിച്ചപ്പോഴാണ് തന്റെ സഹോദരിയും സഹോദരി ഭർത്താവും ഇസ്ലാം സ്വീകരിച്ചുട്ടുണ്ടെന്ന കാര്യം അദ്ദേഹത്തെ അറിയിക്കുന്നത്.ഉടനടി അങ്ങോട്ട് നീങ്ങിയ ഉമർ വാതിൽ തുറന്നപ്പോൾ കേൾക്കുന്നത് താനിതുവരെ കേൾക്കാത്ത മാസ്മരിക വചനങ്ങളാണ് , അതിൽ ആകൃഷ്ടനായ ഉമർ പിന്നീട് ഇസ്ലാം സ്വീകരിക്കുന്നതാണ് ചരിത്രം
ഖുർആൻ പാരായണം കഠിന ഹൃദയത്തെ ലോലമാക്കുന്നതോടൊപ്പം മനസ്സിന് ശാന്തിയും സമാധാനവും നേടിത്തരുന്നു. മാനസിക പിരിമുറുക്കത്തിനും വിഭ്രാന്തിക്കും ഒരൊറ്റമൂലി കൂടിയാണത്. ഖുർആൻ കേവല പാരായണം തന്നെ അതിമഹത്തരമായ ആരാധനയാണ് , ഒരു ഹർഫിന് പത്ത് ഹസനത്താണതിന്റെ തുടക്കം.
ഖുർആൻ പരായണ മഹത്വത്തെ അറിയിക്കുന്ന നിരവധി ഹദീസുകൾ നമുക്ക് കാണാൻ കഴിയും" നിങ്ങൾ ഖുർആൻ പരായണം ചെയ്യുക, അന്ത്യനാളിൽ അത് തന്റെ അനുയായികൾക്ക് ശുപാർശകനായി വരും (മുസ്ലിം) നിങ്ങളിൽ ഏറ്റവും ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് (ബുഖാരി )
ഉബൈദ് ബ്നു ഹുളൈറിന്റെ സംഭവവും ശ്രദ്ധേയമാണ്. സൂറത്തുൽ ബഖറ ഓതി കൊണ്ടിരിക്കെ തന്റെ വളർത്തുമൃഗം വട്ടം കറങ്ങുകയും അതു മൂലം തന്റെ പുത്രന് വല്ല ആപത്തും വന്നു ചേരുമോ എന്ന ഭയത്താൽ ഓത്തവസാനിപ്പിച്ച അദ്ദേഹം കണ്ടത് തലമുകളിൽ പ്രകാശ പൂരിതമായ ഒരു വസ്തുവിനെയാണ്, സംഭവം തിരു ഹള്റത്തിൽ അവതരിപ്പിച്ചപ്പോൾ നബി തങ്ങൾ ഇപ്രകാരം പറഞ്ഞു: അത് മലക്കുകളാണ് താങ്കളുടെ പരായണം ശ്രവിക്കുകയാണവർ അങ്ങ് പാരായണം നിർത്തില്ലായിരുന്നെങ്കിൽ ജനങ്ങൾക്ക് ദർശി ക്കാനാവുംവിധം പ്രഭാതത്തിലും അവർ അവിടെ ഉണ്ടാവുമായിരുന്നു
പ്രധാന സൂറത്തു കളും മഹത്വവും
സൂറത്തുൽ മുൽക്ക്
സൂറത്തു തബാറക അറിയപ്പെടുന്നത് തന്നെ മുനജ്ജിയത് എന്നാണ്, അഥവാ ഖബ്റ് ശിക്ഷയിൽ നിന്ന് രക്ഷ നൽകുന്നത്. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി തങ്ങൾ പറയുന്നു: വല്ല ഒരുത്തനും എല്ലാ രാത്രിയിലും തബാറകല്ലദീ എന്ന സൂറത്ത് പാരായണം ചെയ്താൽതൽഫലമായി ഖബ്ർശി ക്ഷ അള്ളാഹു തട യുന്നതാണ്
സൂറത്തു യാസീൻ
ഖുർആനിന്റെ ഹൃദയമാണ് സൂറത്തു യാസീൻ ,ഒട്ടനേകം വ്യത്യസ്ത ഹദീസുകളിൽ ഇതിന്റെ ശ്രേഷ്ഠത വിവരിക്കപ്പെട്ടിട്ടുണ്ട്. അതിൽ പ്രധാനമാണ് മരണപ്പെട്ടവർക്ക് വേണ്ടിയുള്ള യാസീൻ പാരായണം .മഅ്ഖലു ബ്നു യസാർ (റ) നിവേദനംاقرئو علي موتاكم يس
മരിച്ചവർക്ക് വേണ്ടി യാസീൻ സൂറത്ത് പാരായണം ചെയ്യുന്നതിന് പല കാരണങ്ങൾ പണ്ഡിതർ സൂചിപിച്ചിട്ടുണ്ട്: ഈ സൂറത്തിൽ ഉൾകൊണ്ട തൗഹീദും വിശ്വാസികൾക്കുള്ള ബിശാറത്തു മാണന്നതാണ് ഒരഭിപ്രായം ( സന്തോഷ വാർത്ത )
സൂറത്തു ദ്ദുഖാൻ
പരിശുദ്ധ ഖുർആനിലെ പ്രധാന സൂറത്തുകളി ലൊന്നാണ് ദുഖാൻ , 59 സൂക്തങ്ങളടങ്ങുന്ന ഈ അധ്യായം വളരെ ശ്രേഷ്ഠമാണ്. നബി(സ) പറയുന്നു: ആരെങ്കിലും വെള്ളിയാഴ്ച രാവിലോ പകലിലോ സൂറത്തു ദുഖാൻ പാരായണം ചെയ്താൽ സ്വർഗത്തിൽ അവനൊരു ഭവനം അള്ളാഹു പണിയുന്നതാണ്
സൂറത്തുൽ വാഖിഅ
ഖുർആനിലെ അൻപത്തി ആറാം അധ്യായമായ വാഖിഅ നബി തങ്ങൾ പതിവാക്കിയ സൂറത്തു കൂടിയാണ് . ദാരിദ്രം ഇല്ലായ്മ ചെയ്യാൻ ഈ സൂറത്ത് നാം പതിവാക്കേണ്ടതുണ്ട്
സൂറത്തുൽ കഹ്ഫ്
വെള്ളിയാഴ്ച പതിവായി ഓതാറുള്ള ഈ സൂറത്തിന് വലിയ പ്രതിഫലമാണ് അള്ളാഹു വാഗ്ദത്തം ചെയ്തിട്ടുള്ളത്. അബുദർദാഇൽ നിന്ന് ഉദ്ദരിച്ച ഹദീസിൽ കാണാം സൂറത്തുൽ കഹ്ഫിലെ ആദ്യ പത്ത് ആയത്തുകൾ ആരെങ്കിലും ഹൃദ്യസ്ഥമാക്കിയാൽ ദജ്ജാലിൽ നിന്ന് അവൻ സംരക്ഷികപ്പെടും.
Post a Comment