Followers

സയ്യിദുനാ അബൂബക്കർ ബിന്‍ അബൂ ഖുഹാഫ(റ)

അനസ് അബ്ദുള്ള ചെറുതുരുത്തി


പൂർണ്ണ നാമം : അബ്ദുല്ലാഹിബ്നു ഉസ്മാനുബ്നു ആമീറു ബ്നു അംറുബ്നു കഅബ് ബിനു സഅദുബ്നു തയ്മിബ്നു മുറത്തുബ്നു കഅബ് ബിനു  ലുഅയ്യി ഖുറൈശിയ്യു തൈമിയ്യു അബൂബക്കറുബ്നു അബീ ഖുഹാഫ(റ) .

اسمه: عبد الله بن عثمان بن عامر بن عمرو بن كعب بن سعد بن تيم بن مرة بن كعب بن لؤي القرشي التيمي أبو بكر بن أبي قحافة رضى الله عنهما.  

നബി(സ) യുടെയും സിദ്ധീഖ് റളിയള്ളാഹുവിന്റെയും പരമ്പര മുറത്തിലേക്ക്(مرة) ചേരുന്നുണ്ട്. അപ്പോൾ നബി (സ) യുടെ പിതൃവ്യന്റെ(عم) മകനാണ് മഹാനവർകൾ .

സ്ഥാനപ്പേര് :

 1.ജിബിരീൽ(അ) നാമകരണം ചെയ്ത സിദ്വീഖ് .

 (അബൂഹുറൈറാ(റ) റിപ്പോർട്ട് ചെയ്യുന്നു: നബി(സ) തങ്ങളുടെ ജനത ഇസ്റാഅ് യാത്ര അങ്ങീകരിക്കുന്നില്ല എന്ന് നബി(സ) ജിബ്രീലിനോട്(അ) പറഞ്ഞപ്പോൾ ജിബ്രീൽ(അ) പറഞ്ഞു: നിങ്ങളെ അബൂബക്കർ അങ്ങീകരിക്കും. അവർ സിദ്വീഖാണ്.)

2.ഖലീഫത്തു(പ്രതിനിധി) റസൂലുള്ള(സ).

ജനനം:ആനക്കലഹ സംഭവത്തിന് ശേഷം രണ്ടു വർഷവും ആറുമാസവും കഴിഞ്ഞനാണ് ജനനം.നബി (സ) യെക്കാൾ രണ്ടു വയസ്സിന് താഴെയാണ് മഹാനവർകൾ.

പിതാവ് :ഉസ്മാനുബ്നു ആമിർ അബൂ ഖുഹാഫ(റ).

(عثمان بن عامر أبو قحافة رضى الله عنه)

ഇദ്ദേഹം മുസ്ലീമാണ്.


( ആഇശ(റ) പറഞ്ഞു: അത്തീഖ്(عتيق), മുഅ്തിഖ്(معتق) ഉതൈയ്‌ഖ് (عتيق بضم العين)  

എന്ന മൂന്ന് മക്കൾ അബൂ ഖുഹാഫകുണ്ടായിരുന്നു. ഉതൈയ്‌ഖയാണ് അബൂബക്കർ(റ).

 മാതാവ് : അബൂ കുഹാഫയുടെ(റ) പിതൃവ്യന്റെ മകളായ ഉമ്മുൽ ഖൈറി സലമി ബിൻത്തു സഹറുബ്നു ആമീർ(റ) .

أم الخير سلمى بنت صخر بن عامر،إبنت عم أبيه 

മഹതിയും മുസ്ലിമാണ്.

ഭാര്യമാർ :ജാഹിലിയ കാലഘട്ടത്തിൽ രണ്ടു ഭാര്യമാരെയും ഇസ്ലാം പുൽകിയതിനു ശേഷം രണ്ടു ഭാര്യമാരെയും മഹാനവർകൾ വിവാഹം ചെയ്തിട്ടുണ്ട്.

1.കുത്തയ്ലത്ത് ബിൻത്തു അബ്ദുൽ ഉസ്സാ.(قتيلة بنت عبد العزى)

2.ഉമ്മുറൂമാൻ ദഅദ് ബിൻത്തു ആമിറിൽ കിനാനിയത്(أم رومان دعد بنت عامر الكنانية)

3. അസ്മാഅ് ബിൻത്തു ഉമൈസിൽ ഹസ്അ മിയ്യത്ത്(أسماء بنت عميس الخثمعية)

4. ഹബീബത്ത് ബിൻത്ത് ഹാരിജത്തുൽ ഹസ്റജീയ്യത്(حبيبة بنت خارجة الخزرجية)

മക്കൾ: സിദ്ദീഖ് (റ) ന് മൂന്ന് ആൺ മക്കളും മൂന്ന് പെൺമക്കളുമുണ്ടായിരുന്നു.

1. ആഇശ ബീവി, അബ്ദുറഹ്മാൻ. ഇവരുടെ മാതാവ് ഉമ്മറുമ്മാനാണ്.

2. അബ്ദുള്ള, അസ്മാഅ് . ഇവരുടെ മാതാവ് ഖുതൈലത്താണ്.

3. മുഹമ്മദ്. ഇവരുടെ മാതാവ് അസ്മാഅ് .

4. ഉമ്മു കുൽസൂമം. ഇവരുടെ മാതാവ് ഹബീബത്താണ്.

ജോലി : കച്ചവടം

മോതിരത്തിലെ അടയാളം : നിയമൽ കാദിറു അള്ളാഹു(نعم القادر الله)

മരണം: ഹിജ്റ 13-ാം വർഷം ജുമാദൽ ഊല തിങ്കളാഴ്ച്ച .

(അബൂബക്കർ(റ) വും ഡോക്റ്ററായ ഹാരിസ്ബ്നു കിൽദത്തും(റ) സിദ്വീഖ്(റ) ന് ഹദിയ്യ ലഭിച്ചു വേവിച്ച മാംസം ഭക്ഷികുക്കയായിരുന്നു. അപ്പോൾ, ഹാരിസ് (റ) പറഞ്ഞു: നിങ്ങൾ അത് ഭക്ഷിക്കരുത് അതിൽ വിഷമുണ്ട്. പിന്നീട്, ഇരുവരും രോഗബാധിതരാവുക്കയും ആ വർഷത്തിൽ തന്നെ ഓരോ ദിവസം ഇരുവരും വഫാത്താവുക്കും ചെയ്തു.)

ഉമർ(റ) ആണ് മഹാനവരുകളുടെ മയ്യത്ത് നിസ്കത്തിന് നേതൃത്വം നൽകിയത്.

വയസ്സ്: നബി(സ) യുടെ വയസ്സായ 63 ആയിരുന്നു.


അവലംബം :

١.الطبرانى فى المعجم الكبير 

٢.إبن حجر العسقلاني فى الإصابة

٣.أبو بكر الصديق حامى الأمة من الرفض والردة 

٤.الإمام السيوطى فى تاريخ الخلفاء 

٥.إبن عبد البر فى الإستيعاب


No comments