Followers

ഖുർആൻ പാരായണത്തിന്റെ പൊരുൾ | ഹാഫിള് ഫാഇസ് കിഴിശ്ശേരി

 

ഖുർആൻ പാരായണം ചെയ്യുന്നവർക്ക് അതിനെ ഖത്മ് ചെയ്യൽ പ്രത്യേകം സുന്നത്താണ്. "വർഷത്തിൽ രണ്ട് പ്രാവശ്യമെങ്കിലും ഖത്മ് ചെയ്യൽ (കൂടുതലാക്കാൻ കഴിഞ്ഞില്ലെങ്കിൽ) അത്യാവശ്യമാണെന്ന്' അബുല്ലൈസ് (റ) പറഞ്ഞിട്ടുണ്ട്. ഇമാം അബൂഹനീഫ (റ) പറഞ്ഞു : "ഒരാൾ വർഷത്തിൽ രണ്ട് ഖത്മ് ചെയ്താൽ ഖുർആനിനോടുള്ള കടമ അവൻ നിറവേറ്റി. കാരണമില്ലാതെ നാൽപത് ദിവസത്തേക്കാളും പിന്തിക്കരുതെന്നാണ് ഇമാം അഹ്മദ് (റ) പറഞ്ഞിരിക്കുന്നത്.

അനസ്ബ്നു മാലിക് (റ) വിനെ തൊട്ട് ഉദ്ധരണം. നബി (സ്വ) തങ്ങൾ പറഞ്ഞു : "അമലുകളിൽ ഏറ്റവും ഉത്തമമായത്. പാരായണം തുടങ്ങലും ഖത്മ് ചെയ്യലുമാണ് ".

സുഫ്യാനുസ്സൗരി (റ) ഹബീബുബ്നു അംറത്ത് എന്നവ രെ തൊട്ട് ഉദ്ധരിക്കുന്നു. ഒരാൾ ഖുർആൻ ഖത്മ് ചെയ്താൽ മലക്കുകൾ അവന്റെ രണ്ട് കണ്ണുകൾക്കിടയിൽ ചുംബിക്കുന്നതാ ണ്. അഹ്മദുബ്നു ഹസൻ (റ)-വിനോട് ഇത് പറയപ്പെട്ടപ്പോൾ

അവർ ഇതിനെ ഹസനായി അഭിപ്രായപ്പെട്ടു. ഇമാം ഖുർ (റ) പറയുന്നു : "ഇതുപോലുള്ളത് സ്വയം പറഞ്ഞതാകാൻ തരമില്ല. അതിനാൽ ഇത് നബി (സ്വ) യിലേക്ക് ഉയർത്തപ്പെടുന്നു.


മലക്കുകൾ മഗ്ഫിറത്ത് ചോദിക്കും

അ്ദ്ബ്നു അബീവഖാസ് (റ)-വിനെ തൊട്ട് ഉദ്ധരണം നബി (സ്വ) തങ്ങൾ പറഞ്ഞു : "ഒരാൾ പകലിന്റെ ആദ്യത്തിൽ ഖുർആൻ ഖത്മ് ചെയ്താൽ വൈകുന്നേരം വരെ അവന്റെ മേൽ മലക്കുകൾ സ്വലാത്ത് ചൊല്ലും (മഗ്ഫിറത്ത് ചോദിക്കും

മുജാഹിദ് (റ) പറയുന്നു : "ഒരാൾ പകലിൽ ഖത്മ് ചെയ്താൽ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകൾ അവന്റെ മേൽ സ്വലാത്ത് ചൊല്ലം. രാത്രിയിൽ ഖത് ചെയ്താൽ സുബ്ഹ് വരെയും എഴുപതിനായിരം മലക്കുകൾ സ്വലാത്ത് ചൊല്ലം-

താബിളകളിൽ പ്രമുഖരായ അംറുബ്നു മുർത്ത് (റ) പറ യുന്നു : "രാത്രിയുടെ ആദ്യത്തിലോ പകലിന്റെ ആദ്യത്തിലോ ഖത്മ് പൂർത്തിയാക്കാൻ അവർ (മുൻഗാമികൾ ഇഷ്ടപ്പെ ട്ടിരുന്നു".

എന്നാൽ പകലിന്റെ ഏത് സമയത്ത് പാരായണം പൂ ർത്തിയായാലും അതുമുതൽ വൈകുന്നേരം വരെയും രാത്രിയുടെ ഏത് സമയം പാരായണം പൂർത്തിയായാലും നേരം പുലരുന്നതു വരെയും മലക്കുകൾ അവന്റെ മേൽ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും.

ഖത്മ് ചെയ്യലിന്റെ മഹത്തായ സ്ഥാനം മനസ്സിലാക്കിയ രായിരുന്നു നമ്മുടെ പൂർവ്വികർ. അസാധ്യമാണെന്ന് നമുക്ക് എന്നും വിധം ഖത്മ്കൾ തീർത്തവരായിരുന്നു പൂർവ്വികരിൽ അധിക പേരും 

ഖത്മ് ചെയ്യുന്നതിൽ പൂർവ്വികരുടെ നിലപാട്

ഖുർആൻ ഖത്മ് ചെയ്യുന്നതിൽ സലഫിന്റെ നിലപാട് വ്യ സ്ഥമായിരുന്നു. ഇബ്നു ദാവൂദ് എന്നവർ സലഫിനെ തൊട്ട് ഉദ്ധരിക്കുന്നു. അവരിൽ ചിലർ രണ്ട് മാസത്തിൽ ഒരു പ്രാവശ്യം ഇത് ചെയ്യുന്നവരായിരുന്നു. മറ്റുചിലർ ഒരുമാസത്തിൽ ഒരു പ്രാവശ്യവും വേറെ ചിലർ ഓരോ പത്ത് രാത്രികളിൽ ഓരോ ഖ് വീതവും മറ്റു ചിലർ ഓരോ എട്ട് രാത്രികളിലായി ഓരോ ഖ് പാരായണം ചെയ്യുന്നവരുമായിരുന്നു. അവരിൽ വളരെ കൂടുതൽ പേരും ഓരോ ഏഴു രാത്രികളിലും ഓരോ ഖത്മ് ചെയ്യൂ. ന്നവരായിരുന്നു. ഓരോ ആറു രാത്രികളിൽ ഓരോ ഖത്മ് ചെ യ്തവരും അഞ്ച് രാത്രികളിലായും നാലു രാത്രികളിലായും മൂന്ന് രാത്രികളിലായും ഓരോ രാത്രിയിലും ഓരോ ഖത്മ് പാരായണം ചെയ്തിരുന്നവർ സലഫിലുണ്ടായിരുന്നു.

ഉസ്മാനുബ്നു അഫ്ഫാൻ (റ) തമീമുദ്ദാരി (റ), സഈദു ബ്നു ജുബൈർ (റ) താബിഉകളിൽ പെട്ട മുജാഹിദ് (റ) ഇമുക ളിൽ പെട്ട ഇമാം ശാഫി (റ) പോലുള്ളവരെല്ലാം ഓരോ രാവിലും പകലിലുമായി ഓരോ ഖത്മ് വീതം പാരായണം ചെയ്യുന്നവരാ യിരുന്നു.

മുആവിയ (റ) വിന്റെ ഖിലാഫത്തിൽ മിസ്റിലെ ഖാസി. യായിരുന്ന (താബിഉകളിൽ പെട്ട) സുലൈമാനുബ്നു ഇത് (റ) എല്ലാ രാത്രിയിലും മൂന്ന് ഖത്മുകൾ തീർക്കുമായിരുന്നു.

മഹാനരെ തൊട്ട് അബൂബക്കർ ഇബ്നു അബീദാവൂദ (റ) എന്നവർ ഉദ്ധരിച്ചതാണിത്.

മിസ്റിലെ ഖാസിമാരെ വിവരിക്കുന്ന ഗ്രന്ഥത്തിൽ അതിന്റെ രചയിതാവ് അബൂഉമറുൽ കിന്ദി (റ) എന്നവർ ഉദ്ധരിക്കുന്നത് സുലൈമാനുബ്നു ഇത്ർ (റ) എല്ലാ രാത്രി. യിലും നാലു ഖത്മ്കൾ വീതം തീർക്കുന്നവരായിരുന്നു എന്നാ

ദിവസവും എട്ട് ഖത്മ്കൾ പാരായണം ചെയ്തിരുന്നവ രും പൂർവ്വീകരിലുണ്ട്. അബൂ ഉസ്മാനുൽ മഗ്റബി (റ) എന്നവർ ഒരു സൂഫിയെ കുറിച്ച് പറയുന്നു. മഹാനർ പകലിൽ നാല് ഖത്മും തീർക്കുന്നവരായിരുന്നു. ഇമാം നവവി (റ) പറയുന്നു : "ഒരു ജാതിയിലും പകലിലുമായി ഏറ്റവും കൂടുതൽ ഖകൾ തീർത്തതായി നമുക്ക് ലഭിച്ചത് ഇബ്നുൽ മാലിക് എന്നവരെ തൊട്ട് ഉദ്ധരിക്കപ്പെട്ടതാണ് .

താബികളിലെ ആബിദുകളിൽ ഒരു പ്രമുഖൻ പറയുന്നു : "മഹാനർ ദുഹ്റിന്റെയും അസ്വറിന്റെയും ഇടയിൽ ഒരു ഖത്മ് തീർക്കുമായിരുന്നു. റമളാനിൽ മഗ്രിബ് ഇശാഇന്റെ ഇടയിൽ രണ്ട് ഖത്മ് വീതവും പാരായണം ചെയ്യു മായിരുന്നു. റമളാനിൽ ഇശാഇനെ രാത്രിയുടെ നാലിലൊരു ഭാഗം തീരുന്നത് വരെ പിന്തിക്കലായിരുന്നു അവരുടെ പതിവ്

അതുപോലെ റമളാനിൽ ഇശാഇന്റെയും മഗ്രിബിന്റെ യും ഇടയിൽ ഖത്മ് ചെയ്തിരുന്നവർ വേറെ പലരുണ്ട്. ബഹു: മുജാഹിദ് (റ), അലിയ്യുൽ അസദി (റ) എന്നിവരെല്ലാം ഇത്തര ക്കാരിൽ പെട്ടവരാണ്.

ഒരു റക് അത്തിൽ ഖത്മ് ചെയ്യുന്നവരുടെ എണ്ണം തിട്ടമല്ല. - ബഹു : ഉസ്മാനുബ്നു അഫ്ഫാൻ, തമീമുദ്ദാരി (റ) എന്നീ സ്വഹാബത്തടക്കം ഇക്കൂട്ടത്തിൽ ധാരാളം 

ഖത്മ് തീർത്തുരുന്നു.

ഇമാം ശാഫിഈ (റ) റമളാനില്ലാത്തപ്പോൾ രാത്രിയിലും പകലിലുമായി ഒരു ഖത്മ് വീതവും റമളാനിൽ പകലിൽ ഒരു ഖം രാത്രി ഒരു ഖം ഇങ്ങനെ ദിവസവും രണ്ട് ഖത് വീതവും പാരായണം ചെയ്യുമായിരുന്നു. ഇസ്ലാമിക പ്രമാണ ആറ്റിൽ നിന്നും അല്ലാഹുവിന്റെ വിധിയെ നിർധാരണം യ്തെടുക്കുക എന്ന ഇജ്തിഹാദിന്റെ ഭാരിച്ച ചുമതല നിറവേറ്റു കയും വ്യക്തി വിശുദ്ധിക്കും ഔന്നിത്യത്തിനും വേണ്ട കാര്യങ്ങളും കുടുംബപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങളും കൃത്യത യോടെ ജീവിതത്തിൽ പുലർത്തുകയും ചെയ്യുന്നതോടൊപ്പമായി രുന്നു ഈ ഖത്മ് ചെയ്യൽ. അതിനു പുറമേ ശാരീരികമായ രോ ഗങ്ങളും അവശതകളും വേറെയും അദ്ദേഹത്തെ അലട്ടിയിരുന്നു ഇമാമവർകളെ എന്ന് നാമോർക്കണം. മഹാനർ തന്നെ പറയു മായിരുന്നു, എന്റെ നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിൽ ഒമ്പത് മഹാരോഗങ്ങളുണ്ട്. അതിൽ ഒരു രോഗം മാത്രം മതി നാശഹേതുവാകാൻ. ഇവ്വിധമുള്ള മാരക രോഗങ്ങളുടെ പ്രയാ സങ്ങൾ തരണം ചെയ്യുമ്പോഴും ഇത്രയും അധികം ഖത്മക ൾ തീർത്തിരുന്നെങ്കിൽ വതത്തിന്റെ മഹത്വം മനസ്സിലാക്കിയതു കൊണ്ടു തന്നെയാണ്.